തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. അപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ആര്‍ക്കും പരിക്കുകളോ അപകടമോ ഇല്ല.
