കരിപ്പൂർ വിമാനത്താവളത്തിൽ 3 കിലോ സ്വർണ്ണം പിടിച്ചു  

134 0

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി  സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണ്ണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്.

കാലിൽ സ്വർണ്ണ മിശ്രിതം കെട്ടിവെച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് രണ്ട് പേർ അറസ്റ്റിലായത്.  അറസ്റ്റിലായ ഇരുവരും കാസർഗോഡ് സ്വദേശികളാണ്.

പതിനാല് ലക്ഷം രൂപ വില വരുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച മുംബൈ സ്വദേശിയായ യുവതിയും പിടിയിലായി. ഗുഹ്യഭാഗത്ത് സ്വർണ്ണ മിശ്രിതം ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പോലീസ് അറസ്റ്റിലായത്

Related Post

കൊല്ലത്ത് കെട്ടിടം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted by - Sep 6, 2019, 12:37 pm IST 0
കൊല്ലം: കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ…

സര്‍വീസില്‍ തിരിച്ചെടുക്കണം: ട്രൈബ്യൂണല്‍ ഉത്തരവില്‍ ഉടന്‍ തീരുമാനം ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്  

Posted by - Jul 30, 2019, 07:28 pm IST 0
തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. തിരിച്ചെടുക്കണമെന്ന ഉത്തരവ് സഹിതമാണ് പൊതുഭരണവകുപ്പിനും…

പാലാ നിയോജക മണ്ഡലം ബി.ജെ.പി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു.

Posted by - Sep 24, 2019, 05:22 pm IST 0
പാലാ: തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ  വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം…

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഉച്ചയോടെ ഏകദേശ സൂചന; വിവി പാറ്റുകള്‍ എണ്ണിയ ശേഷം അന്തിമ ഫലം  

Posted by - May 18, 2019, 07:54 pm IST 0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തിമ ഫലം വൈകുമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…

Leave a comment