കൊച്ചി: കരുണ സംഗീത നിശ നടത്തിയതിന്റെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഉത്തരവിട്ടു.എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. ജില്ലാ കളക്ടര്‍ക്കാണ് സന്ദീപ് വാര്യര്‍ പരാതി നല്‍കിയിരുന്നത്. അദ്ദേഹം ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു.
