കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്  

112 0

കണ്ണുര്‍: കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്.

ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത വേങ്ങാട് സ്വശേി സായൂജിനെതിരെ കൂത്തുപറമ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. 52ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസക്കാരനുമായ അഖില്‍ അത്തിക്ക, 53ാം നമ്പര്‍ ബൂത്തിലെ വോട്ടറും മലപ്പുറത്തു താമസക്കാരനുമായ മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തത്. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി. വീഡിയോ പരിശോധിച്ച് തെളിവുകള്‍ സഹിതമായിരുന്നു പരാതി നല്‍കിയിരുന്നത്. സായൂജിനെ വിളിച്ചുവരുത്തി കലക്ടര്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

പാമ്പുരുത്തിയില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അബ്ദുള്‍ സലാം, അബ്ദുള്‍ സലാം, കെ.പി സാദിഖ്, ഷമല്‍, മുബഷീര്‍, എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഇവര്‍ 12 കള്ളവോട്ടുകളാണ് ചെയ്തത്.

മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടി മറ്റൊരാളുടെ വോട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പി.ബാലന്റെ ബന്ധുവാണ് ഈ പെണ്‍കുട്ടി. പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെ തിങ്കളാഴ്ച ഹാജരാകാന്‍ കലക്ടര്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Related Post

കൊവിഡ് നിയന്ത്രണം: രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം; ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല  

Posted by - Apr 13, 2021, 09:36 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി വരെ മാത്രമേ രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും പ്രവര്‍ത്തിക്കാവൂ.ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമായിരിക്കും…

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി

Posted by - Nov 15, 2019, 05:03 pm IST 0
കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണി സന്ദേശവും, കത്തും വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നാണ്…

ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി; കാറോടിച്ചത് ശ്രീറാമെന്ന് യുവതിയുടെ മൊഴി  

Posted by - Aug 3, 2019, 10:37 pm IST 0
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. സര്‍വേ ഡയറക്ടര്‍…

വ്യാജരേഖക്കേസ്: ആദിത്യയെ പിന്തുണച്ച് അതിരൂപത; സിബിഐ അന്വേഷിക്കണമെന്ന് മനത്തോടത്ത്; ആദിത്യയെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് വൈദികസമിതി  

Posted by - May 20, 2019, 10:00 pm IST 0
കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത് വ്യാജരേഖയല്ലെന്ന ശക്തമായ നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത.രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണെന്ന് അതിരൂപത വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍…

സമരം അവസാനിപ്പിച്ചില്ലെങ്കിൽ  കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍  

Posted by - Sep 20, 2019, 10:07 am IST 0
തിരുവനന്തപുരം: സമരം തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്. സി.ഐ.ടി.യുവില്‍ വിശ്വാസമില്ലെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം…

Leave a comment