തിരുവനന്തപുരം: കവി കിളിമാനൂർ മധു (71) അന്തരിച്ചു. കാൻസർ ബാധിതനായി കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്‌മോ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ പത്തുമണിയോടെ വസതിയായ കുമാരപുരം താമരഭാഗം റോഡിലെ ടി.ആർ.എ 51ലെ ഷൈൻ വില്ലയിലെത്തിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ശ്മശാനത്തിൽ. രാധാകുമാരിയാണ് ഭാര്യ. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി യുള്ള രാമു, മനു, മീര എന്നിവർ മക്കളും ചിത്ര, സൗമ്യ, രാജേഷ് എന്നിവർ മരുമക്കളുമാണ്.
