കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല; പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ലളിതകലാ അക്കാദമി തള്ളി  

75 0

തൃശ്ശൂര്‍: വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. അവാര്‍ഡ് പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്റെ കാര്‍ട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും സാസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.

Related Post

സർക്കാരിനെ ഉപദേശിക്കാൻ തനിക്ക് അധികാരമുണ്ട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Jan 26, 2020, 10:42 am IST 0
തിരുവനന്തപുരം: സര്‍ക്കാരിനെ ഉപദേശിക്കാനും നിർദ്ദേശങ്ങൾ  നല്‍കാനുമുള്ള അധികാരം നിയമപരമായി തനിക്കുണ്ടെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണെന്ന വിമർശനം തെറ്റാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ നിയമിച്ചതു രാഷ്ട്രപതിയാണെന്നും പ്രതിപക്ഷ…

മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി  പ്രഖ്യാപിച്ചു

Posted by - Oct 13, 2019, 03:53 pm IST 0
റോം: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യ വിശുദ്ധയായി. ത്രേസ്യയെ കൂടാതെ  4 പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.  കവിയും ചിന്തകനുമായിരുന്ന…

കുത്തിയത് ശിവരഞ്ജിത്ത്; നസീം പിടിച്ചുവെച്ചു; അഖിലിന്റെ നിര്‍ണായക മൊഴി  

Posted by - Jul 17, 2019, 06:01 pm IST 0
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ നിര്‍ണ്ണായക മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്.…

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകള്‍ ; ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കേണ്ടെന്നും മന്ത്രിസഭാ തീരുമാനം

Posted by - Mar 25, 2020, 03:24 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കില്ല. കോവിഡിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍)…

ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം

Posted by - Jan 4, 2020, 12:58 am IST 0
തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ  ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്…

Leave a comment