കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

130 0

കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം.
വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ ദിവസം രാത്രി വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഫെബ്രുവരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിരോധനാജ്ഞയെന്നും വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം സമാധാനപരമെന്ന് ബോധ്യപ്പെട്ടാല്‍ നിരോധനാജ്ഞ പിന്‍വലിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related Post

മരട് കായലോരം ഫ്ലാറ്റ് സമുച്ചയവും നിലംപതിച്ചു

Posted by - Jan 12, 2020, 05:24 pm IST 0
കൊച്ചി: മരടിൽ  ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന മരട് മിഷൻ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്പനി പൂർത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരവും വിജയകരമായി നടത്തി.…

മാവേലിക്കര എസ്എൻഡിപി യോഗം യൂണിറ്റ് പിരിച്ചുവിട്ടു

Posted by - Dec 28, 2019, 04:57 pm IST 0
മാവേലിക്കര: എസ്എൻഡിപി യോഗം മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മാവേലിക്കര യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. നിലവിലെ തീരുമാനമനുസരിച്ച് സിനിൽ മുണ്ടപ്പള്ളിയാണ് പുതിയ…

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി

Posted by - Nov 15, 2019, 05:03 pm IST 0
കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണി സന്ദേശവും, കത്തും വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നാണ്…

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

Posted by - Oct 25, 2019, 11:28 pm IST 0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രി…

കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം; രോഗികളുടെ എണ്ണം എണ്ണായിരം കടന്നു  

Posted by - Apr 14, 2021, 03:43 pm IST 0
തിരുവനന്തപുരം:കൊവിഡിന്റെ തീവ്രവ്യാപനത്തില്‍ നടുങ്ങി കേരളം. ഇന്ന് 8778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണം 8000 കടക്കുന്നത് നവംബര്‍ 4 ന് ശേഷം ഇത് ആദ്യമാണ്.…

Leave a comment