തിരുവനന്തപുരം: സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഇപ്പോൾ നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണു ഒരു ലിറ്റർ വെള്ളം വിൽപ്പനക്കാർക്ക് ലഭിക്കുന്നത്. വിൽക്കുന്നതോ 20 രൂപയ്ക്കും.
