കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പെടെയുള്ളവര്‍ മരിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച റോയിയുടെ ഭാര്യയാണ് അറസ്റ്റിലായ ജോളി. കൊല്ലപ്പെട്ട ആറുപേരും മരിക്കുന്നതിന് തൊട്ടു മുമ്പ് ആട്ടിന്‍ സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ജോളി ചോദ്യം ചെയ്യുന്നതിനിടെ ജോളി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ആറ് പേരും വിഷാംശം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
