കൊച്ചി: കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വർധിപ്പിക്കുന്നത്. ഇത് സർചാർജായി ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ ആണ് ശുപാർശ ചെയ്തത്. ശനിയാഴ്ച മുതലാണ് നിരക്കു വർധന പ്രാബല്യത്തിൽ വരുന്നത്. 20 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎൽ ഒഴികെയുള്ള കുടുംബങ്ങളുടെ വൈദ്യുതി ചാർജ് കൂടും.
