കെഎസ് യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; കല്ലേറ്, ലാത്തിചാര്‍ജ്, ജലപീരങ്കി; തലസ്ഥാനം യുദ്ധക്കളം  

75 0

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയായി. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞു.

പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

തലസ്ഥാനം യുദ്ധസമാനമായതോടെ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരമിരുന്ന കെ.എസ്.യു. പ്രസിഡന്റിനെ അവിടെ നിന്നും മാറ്റി. സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് നടത്തുന്ന നിരാഹാരസമരം ഇന്ന് എട്ടാം ദിവസമായിരുന്നു. രാവിലെ സെക്രട്ടേറിയറ്റ് പരിസരത്ത് സമാധാനപരമായിരുന്നു. എന്നാല്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഇന്ന് ക്ലാസ് തുടങ്ങുന്നതിനാല്‍ കനത്ത കാവലിലായിരുന്നു പൊലീസ്. സെക്രട്ടേറിയറ്റ് പരിസരത്തിന് ചുറ്റും പൊലീസ് കനത്ത കാവലേര്‍പ്പെടുത്തി.

കെ.എസ്.യു നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്സിറ്റി കോളജില്‍ ഇന്ന് യൂണിറ്റ് തുടങ്ങിയിരുന്നു. അമല്‍ ചന്ദ്രന്‍ യൂണിറ്റ് പ്രസിഡന്റും ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റുമായ ഏഴംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.  ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടുമെന്ന് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് പറഞ്ഞു. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തി എസ്എഫ്‌ഐക്ക് വേണ്ടി ജയ് വിളിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും  അമല്‍ ചന്ദ്രന്‍ പറഞ്ഞു.

ഇതിന് പിന്നാലെ പുതിയ യൂണിറ്റംഗങ്ങളേയും കൂട്ടി മാര്‍ച്ചായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജിന് മുന്‍വശത്തേക്ക് നീങ്ങി. അവിടെ വച്ച് പൊലീസ് തടഞ്ഞു. യൂണിറ്റംഗങ്ങളെ മാത്രം അകത്തേക്ക് കയറ്റി. ബാക്കിയുള്ളവരെ പുറത്ത് തന്നെ നിര്‍ത്തി. കൊടിതോരണങ്ങളടക്കം അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചതുമില്ല.

ഇതിന് പിന്നാലെയാണ്, സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ആദ്യം മാര്‍ച്ചായി എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഗേറ്റ് തള്ളിക്കയറാന്‍ ശ്രമിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിചാര്‍ജും നടന്നു. പ്രവര്‍ത്തകര്‍ വ്യാപകമായി കൂട്ടം കൂടി നിന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു, കുപ്പിയെറിഞ്ഞു.സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Related Post

പി വി സിന്ധുവിനെ  ഇന്ന് കേരളം ആദരിക്കും 

Posted by - Oct 9, 2019, 10:14 am IST 0
തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ  ഇന്ന് കേരളം ഇന്ന് ആദരിക്കും. ഏറ്റുവാങ്ങും. ഇന്ന് വൈകുന്നേരം 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ…

മല കയറാൻ വരുന്ന  സ്ത്രീകൾക്ക് സർക്കാർ സംരക്ഷണമില്ല : കടകംപള്ളി സുരേന്ദ്രൻ

Posted by - Nov 15, 2019, 06:20 pm IST 0
തിരുവനന്തപുരം : മണ്ഡലകാലം തുടങ്ങാനിരിക്കെ  ശബരിമല കയറാൻ വരുന്ന വനിതകൾക്ക് മുന്നറിയിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മല കയറാനെത്തുന്ന സ്ത്രീകൾക്ക് സർക്കാർ വക സംരക്ഷണം നൽകില്ലെന്ന്…

സംസ്ഥാനങ്ങൾക്ക് പിഴത്തുക നിശ്ചയിക്കാനുള്ള  അധികാരം  സ്വാഗതാർഹമെന്ന് എ.കെ. ശശീന്ദ്രൻ

Posted by - Sep 12, 2019, 03:08 pm IST 0
കണ്ണൂർ : മോട്ടോർ വാഹന നിയമം ലങ്കിക്കുന്നവർക് പിഴയായി അടയ്‌ക്കേണ്ട തുക നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന  കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി…

മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Oct 11, 2019, 04:01 pm IST 0
മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു.…

വി.എസിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി വ്യാജ പ്രചാരണം നടക്കുന്നു, ഡിജിപിക്ക് പരാതി നല്‍കി

Posted by - Feb 15, 2020, 04:16 pm IST 0
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ പറ്റി  വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി ലഭിച്ചു. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീല്‍ കുമാറാണ് ഡിജിപിക്ക് പരാതി…

Leave a comment