മുംബയ്: സംസ്ഥാന ബഡ്ജറ്റിൽ കെ.എം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തിയതിനെതിരെ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രംഗത്തെത്തി. മാണിയുടെ സ്മാരകത്തിൽ പണം എണ്ണുന്ന യന്ത്രം കൂടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറക്ക് കാണാനും കണ്ട് ആസ്വദിക്കാനും അത്തരം മ്യൂസിയം കൂടി നമുക്ക് വേണ്ടതുണ്ടെന്നും സുഭാഷ് ചന്ദ്രൻ വിമര്‍ശിച്ചു. മുംബയ് കേരളീയ സമാജത്തിന്‍റെ നവതി അഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
