തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ മാനനഷ്ട ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്തത്. 2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിൽ ശശി തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്നാണ് ഹര്‍ജിയിലെ പരാതി. മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ രവിശങ്കർ പ്രസാദിന് കോടതി നോട്ടീസയച്ചു.
