ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്. പി.വി. അബ്ദുള്‍ വഹാബ്, കെ. കെ. രാഗേഷ്, വയലാര്‍ രവി എന്നിവര്‍ ഏപ്രില്‍ 24 ന് വിരമിക്കുന്ന ഒഴിവുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.
വിജ്ഞാപനം ഈ മാസം 24 ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. വിശദ പരിശോധന ഏപ്രില്‍ മൂന്നിന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ അഞ്ചാണ്. 12 ന് വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.
യുഡിഎഫിന് കിട്ടുന്ന ഒരു സീറ്റില്‍ പി.വി. അബ്ദുല്‍ വഹാബ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.