കേരളത്തില്‍ 20ഇടത്തും യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇഞ്ചോടിഞ്ച് പോരാട്ടം  

79 0

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 ഇടത്തും യുഡിഎഫ് മുന്നേറ്റം. പത്തനം തിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ടിടത്തും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകളുമായാണ് ലീഡ് ഉയര്‍ത്തുന്നത്.

വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നീങ്ങുന്നു. 25000 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. വി കെ ശ്രീകണ്ഠന്‍ ഇരുപതിനായിരം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇവിടെ എല്‍ഡിഎഫിന്റെ എം ബി രാജേഷാണ് രണ്ടാം സ്ഥാനത്ത്.

Related Post

പി വി സിന്ധുവിനെ  ഇന്ന് കേരളം ആദരിക്കും 

Posted by - Oct 9, 2019, 10:14 am IST 0
തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ  ഇന്ന് കേരളം ഇന്ന് ആദരിക്കും. ഏറ്റുവാങ്ങും. ഇന്ന് വൈകുന്നേരം 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ…

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി

Posted by - Sep 8, 2019, 07:04 pm IST 0
അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യുഎഇയിലെ അജ്മാന്‍ കോടതിയിലുണ്ടായിരുന്ന ചെക്ക് കേസ് തള്ളി. ഹര്‍ജിക്കാരനായ നാസില്‍ സമര്‍പ്പിച്ച ഹർജി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതി തിരികെ…

സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി

Posted by - Feb 14, 2020, 05:02 pm IST 0
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യുടെ പേര് പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവി…

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

Posted by - Feb 24, 2020, 06:43 pm IST 0
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും…

എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

Posted by - Jul 29, 2019, 09:08 pm IST 0
കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍…

Leave a comment