കേരളത്തിൽ ഹർത്താൽ തുടങ്ങി 

250 0

തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ഹർത്താൽ നടത്തുന്നത്.

ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഹർത്താൽ അംഗീകരിക്കാൻ  പറ്റില്ല  എന്ന നിലപാടിലാണ് പൊലീസ്. ഹർത്താൽ നടത്തുന്നതിന് ഏഴ് ദിവസങ്ങൾക്ക് മുൻപ് നോട്ടീസ് നൽകിയിരിക്കണം എന്ന ചട്ടം സംഘടനകൾ പാലിച്ചിട്ടില്ല. അതിനാൽ  ഹർത്താൽ ദിവസം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ നടന്നാൽ അതിന്റെ ഉത്തരവാദിത്തം ഹർത്താൽ ഘടിപ്പിക്കുന്നവർക്കായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

 ഹർത്താലിന്റെ ഭാഗമായി കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു .  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. 
 

Related Post

സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ രണ്ട്  ഫ്ളാറ്റുകളില്‍ 11  മണിക്ക്  പൊളിക്കും 

Posted by - Jan 11, 2020, 10:40 am IST 0
കൊച്ചി: സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്ന്11 മണിക്ക് സ്ഫോടനത്തിലൂടെ തകര്‍ക്കും.   ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തി കഴിഞ്ഞു.ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍…

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST 0
പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി

Posted by - Nov 15, 2019, 05:03 pm IST 0
കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണി സന്ദേശവും, കത്തും വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നാണ്…

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; 50,000 രൂപയുടെ വര്‍ധനവ്  

Posted by - Jul 7, 2019, 07:46 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 2019-20 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിനുള്ള ഫീസാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു…

Leave a comment