കോന്നി : നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ബിജെപിക്ക്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് പിന്തുണയെന്ന് പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി. ഇടത് വലത് പക്ഷത്തില്‍ നിന്ന് നീതി ലഭിച്ചില്ല. സഭയെ വഞ്ചിച്ച ഇടത്- വലത് മുന്നണികള്‍ക്ക് കോന്നി ഉപതെരഞ്ഞെടുപ്പില്‍ സഭാംഗങ്ങളാരും വോട്ടു ചെയ്യില്ലെന്നും അവര്‍ അറിയിച്ചു. പിറവം, പെരുമ്പാവൂര്‍ പള്ളികളില്‍ സഹായവുമായി എത്തിയത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ്. സുരേന്ദ്രന്‍ വിജയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
