കോവിഡ്  രോഗികളുടെ വിവരശേഖരണം; നിലപാട് മാറ്റി സർക്കാർ 

80 0

Adish 

കൊച്ചി:  കോവിഡ് രോഗികളുടെ വിവരശേഖരണത്തിന് ഫോൺരേഖകൾക്ക് പകരം ടവർ ലൊക്കേഷൻ നോക്കിയാൽ മതിയാകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. സിഡിആർ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ടവർ ലൊക്കേഷൻ മതിയെങ്കിൽ പ്രശ്‌നമില്ലെന്നും ഫോൺവിവരങ്ങൾ ശേഖരിക്കുന്നെണ്ടെങ്കിൽ വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി സർക്കാരിനോട് വ്യക്തമാക്കി.

കോവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും, സ്വകാര്യത വ്യക്തിയുടെ മൗലീകാവകാശമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇത്തരത്തിൽ ഫോൺ രേഖകൾ ശേഖരിക്കുന്നതിനുള്ള അവകാശം പൊലീസിന് ഇല്ല, അവർ രോഗികൾ മാത്രമാണെന്നും പ്രതികളല്ലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു 
 

Related Post

കെഎസ് യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; കല്ലേറ്, ലാത്തിചാര്‍ജ്, ജലപീരങ്കി; തലസ്ഥാനം യുദ്ധക്കളം  

Posted by - Jul 22, 2019, 02:35 pm IST 0
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയായി. സമരക്കാര്‍ക്ക്…

കേരള പോലീസ് മുന്‍ ഫുട്ബോള്‍ താരം ലിസ്റ്റന്‍ അന്തരിച്ചു  

Posted by - Mar 13, 2021, 10:54 am IST 0
തൃശൂര്‍: കേരള പോലീസ് മുന്‍ ഫുട്‌ബോള്‍ താരം സി.എ. ലിസ്റ്റന്‍(54) അന്തരിച്ചു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്ററായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. ലിസ്റ്റന്‍ തൃശൂര്‍ അളഗപ്പ സ്വദേശിയാണ്. അച്ഛന്‍…

നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

Posted by - Jan 23, 2020, 10:07 am IST 0
ന്യൂ ഡൽഹി: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച എട്ടംഗ മലയാളി സംഘത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിൽ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോര്‍ക്ക വഹിക്കും.  തിരുവനന്തപുരം സ്വദേശികളായ…

എന്‍ഡിഎയില്‍ ചേരില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്  

Posted by - Mar 3, 2021, 09:24 am IST 0
കോട്ടയം: നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് വഞ്ചിച്ചുവെന്നും യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ…

കനിവ് 108: സൗജന്യ ആംബുലൻസ് സംവിധാനം തുടങ്ങി

Posted by - Sep 18, 2019, 09:41 am IST 0
തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനെ ത്തന്നെ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമായി.   സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108'…

Leave a comment