തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപല സ്ഥാനാര്‍ത്ഥികളുടേയുംഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനല്‍ കേസുകള്‍ സംന്ധിച്ച വിവരങ്ങള്‍പരസ്യപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയവരുടെ കാര്യത്തില്‍സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. പലരുംഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന്‌സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെവിശാദംശങ്ങള്‍ വോട്ടെടുപ്പിന്48 മണിക്കൂര്‍ മുമ്പ് പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റം ര്‍25ന് ഉത്തരവിട്ടത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ളമൂന്ന് പത്രങ്ങളിലും മൂന്ന് ടിവിചാനലുകളിലുമായിരുന്നുപരസ്യപ്പെടുത്തേണ്ടത്. മൂന്ന്തവണ വീതം പരസ്യം നല്‍കിയിരിക്കണമെന്നും വ്യവസ്ഥചെയ്തിരുന്നു.ഒരു മാസത്തിനുള്ളില്‍ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ്കമ്മീഷന്‍ സുപ്രീംകോടതിക്ക്‌കൈമാറും. ഒരു മണ്ഡലത്തില്‍സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 75ലക്ഷമാണ്. ക്രിമിനല്‍ കേസുകള്‍ സംന്ധിച്ച പരസ്യത്തിന്റെചെലവ് കൂടി കണക്കിലെടുത്താന്‍ തിരഞ്ഞെടുപ്പ്‌ചെലവിന് പണമുണ്ടാകില്ലെന്നായിരുന്നു പല സ്ഥാനാര്‍തഥികളുടേയും നിലപാട്.വോട്ടിംഗ് യന്ത്രവും വിവിപാറ്റുംസുരക്ഷിതമാണെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസര്‍ അറിയിച്ചു.
Related Post
മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം
കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍…
യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രതിഷേധമാര്‍ച്ച്; സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ്…
പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍; നിറങ്ങള്‍ വിടര്‍ന്ന കുടമാറ്റം; പുലര്‍ച്ചെ ആകാശവിസ്മയം തീര്‍ത്ത് വെടിക്കെട്ട്
തൃശൂര്‍: പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍. രണ്ടുമണിയോടെ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിന് പിന്നാലെ ലോകപ്രസിദ്ധമായ കുടമാറ്റം വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ചു. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്…
ശബരിമല കേസിലെ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച വിധി പറയും. രാവിലെ 10.30ന് ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…
സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ രണ്ട് ഫ്ളാറ്റുകളില്‍ 11 മണിക്ക് പൊളിക്കും
കൊച്ചി: സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്ന്11 മണിക്ക് സ്ഫോടനത്തിലൂടെ തകര്‍ക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തി കഴിഞ്ഞു.ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍…