തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്രയും വേഗം കേരളം വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഗവര്‍ണറെ നാടുകടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടയത്തിയത്. മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പോലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം അറിയാത്ത വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു.
