ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടിയില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

133 0

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടി കാര്യം ആലോച്ചിട്ടില്ലെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഗവർണറെ തടയുന്ന രീതിയിലേക്ക് പ്രതിപക്ഷാംഗങ്ങൾ പോയത് ശരിയായില്ലെന്നാണ് രുന്നു തന്‍റെ അഭിപ്രായമെന്നും സ്പീക്കർ വ്യക്തമാക്കി .

വാച്ച് ആൻഡ് വാർഡിനെ ഉപയോഗിക്കാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും വാച്ച് ആന്‍റ് വാർഡ് പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതി വിശദമായി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ്, പൗരത്വ നിയമഭേദഗതിക്ക് എതിരായ വിമർശനങ്ങളുള്ള നയപ്രഖ്യാപനപ്രസംഗത്തിന്‍റെ 18-ാം ഖണ്ഡിക വായിച്ചത്. 

Related Post

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്  

Posted by - Jul 14, 2019, 07:31 pm IST 0
തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും…

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: മുഖ്യമന്ത്രി

Posted by - Feb 3, 2020, 11:32 am IST 0
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ  നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ സമരങ്ങളില്‍…

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണ്, ദുരൂഹതയില്ലെന്ന് പൊലീസ്  

Posted by - Mar 7, 2021, 10:33 am IST 0
ഡല്‍ഹി: മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ്…

വനിതകളുടെ രാത്രി യാത്രയില്‍ ആയിരങ്ങൾ പങ്കെടുത്തു

Posted by - Dec 30, 2019, 10:31 am IST 0
കോഴിക്കോട്: കേരളത്തിലെ വനിതകള്‍ നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതുവിടം എന്റേതും- രാത്രി നടത്തം പരിപാടിയില്‍ മികച്ച വനിതാ…

കള്ളവോട്ട്: മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീപോളിങ്: കണ്ണൂരില്‍ രണ്ടും കാസര്‍കോട്ട് ഒന്നും ബൂത്തുകളില്‍  

Posted by - May 17, 2019, 04:41 pm IST 0
തിരുവനന്തപുരം: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട് മണ്ഡലത്തില്‍ ഒരു ബൂത്തിലും റീ പോളിങ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. ധര്‍മ്മടത്തെ…

Leave a comment