തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിയോജിപ്പ് രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പൗരത്വ വിരുദ്ധ പരാമര്‍ശമുള്ള നയപ്രഖ്യാപനത്തിലെ 18-ാം പാരഗ്രാഫ് വായിക്കില്ലെന്നായിരുന്നു ആദ്യ നിലപാടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ണമായി വായിക്കുകയായിരുന്നു. പ്ലാസ്റ്റിക് മുക്ത നിയമസഭ നടപ്പാക്കിയതിനെ സ്പീക്കറെയും എംഎല്‍എമാരെയും ഗവര്‍ണര്‍ അഭിനന്ദിച്ചു.
