തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച് അംഗീകരിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-21 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ജനുവരി 29 മുതൽ ഫെബ്രുവരി 12 വരെ സഭ സമ്മേളിക്കും. മാർച്ചിൽ തന്നെ ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കും. മാർച്ചിൽ വീണ്ടും സഭ ചേരുമെന്നുംസ്പീക്കർ അറിയിച്ചു.
