കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച് വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട് പ്രദേശത്ത് വാതകം ചോർന്നു.
അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.
സമീപത്ത് താമസിക്കുന്ന ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്സും ചോർച്ച താത്കാലികമായി അടച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ടാങ്കറിൽ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയിട്ടുണ്ട്.