ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്; കെ രാജന്‍ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്  

95 0

തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ കാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ  വീണ്ടും  മന്ത്രിയായി തീരുമാനിച്ചതിനു പിന്നാലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കെ.രാജനെ ചീഫ് വിപ്പാക്കാന്‍ സിപിഐയിലും ധാരണയായിരുന്നു.

എന്നാല്‍ പെട്ടെന്നെത്തിയ പ്രളയവും ചെലവ് ചുരുക്കലും തീരുമാനം വൈകിപ്പിക്കുകയായിരുന്നു. പ്രളയാനന്തര കാലത്ത് കാബിനറ്റ് റാങ്കോടെ ചിഫ് വിപ്പിനെ നിയമിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിപിഐ തീരുമാനം വൈകിപ്പിച്ചത്. ആക്ഷേപങ്ങള്‍ കെട്ടടങ്ങിയതോടെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ചീഫ് വിപ്പിനെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാരിലെ കാബിനറ്റ് പദവികള്‍ 23 ആയി.

നിയമസഭയില്‍ ഒല്ലൂരിനെ പ്രതിനിധീകരിക്കുന്ന കെ രാജന്‍  എഐവൈഎഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്.

Related Post

കേരളത്തില്‍ കാലവര്‍ഷം വൈകും  

Posted by - May 30, 2019, 05:12 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.കഴിഞ്ഞ…

ജനുവരി രണ്ടാം തീയതി ശബരിമല കയറും: ബിന്ദു അമ്മിണി 

Posted by - Nov 27, 2019, 01:49 pm IST 0
കൊച്ചി : അടുത്ത വർഷം ജനുവരി രണ്ടാം തീയതി ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും ശബരിമലയിൽ ദർശനം നടത്തുകയെന്നും ന്നതെന്നും…

എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനം:  സിപിഐ ജില്ലാ നേതൃത്വത്തെ തള്ളി കാനം  

Posted by - Jul 25, 2019, 10:03 pm IST 0
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും…

മരട് ഫ്‌ളാറ്റ് നഷ്ടപരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും 

Posted by - Oct 5, 2019, 10:37 am IST 0
കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍…

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST 0
പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു…

Leave a comment