ജനുവരി രണ്ടിന് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ല: ബിന്ദു അമ്മിണി

88 0

കോട്ടയം:   പേടി  കൊണ്ടാണ് താന്‍ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ.കെ ബാലന്‍ പറയുന്നതെന്ന് ബിന്ദു അമ്മിണി. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി രണ്ടിനെത്തുകയെന്നും അവര്‍ പറഞ്ഞു. അതേസമയം അവർക്ക് താൻ പിന്തുണ നൽകുമെന്നും അവർ പറഞ്ഞു.

താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ധൈര്യം  മന്ത്രി കാണിക്കണം. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താന്‍ മന്ത്രി എ.കെ. ബാലന്റെ  ഓഫീസിലെത്തിയത്. അത് മറച്ചുവെക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ട്.   വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു. 

Related Post

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി  

Posted by - Jul 11, 2019, 07:02 pm IST 0
ഡല്‍ഹി: തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സൂക്ഷ്മമായി ഹര്‍ജികള്‍…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

കേരള ബജറ്റ് 2020 :ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു,  കെട്ടിട നികുതിയും കൂട്ടി 

Posted by - Feb 7, 2020, 01:38 pm IST 0
തിരുവനന്തപുരം:  അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി…

മാണി സി. കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 9, 2019, 02:18 pm IST 0
തിരുവനന്തപുരം : പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ നിയമസഭാ൦ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിലാണ് മാണി സി. കാപ്പൻ സത്യപ്രതിജ്ഞ…

പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ  ക്ലീൻചിറ്റ് നൽകി മുഖ്യമന്ത്രി

Posted by - Feb 13, 2020, 09:25 am IST 0
തിരുവനന്തപുരം: പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ പി.ടി തോമസ് നിയമസഭയില്‍ ഉയർത്തിയ  അഴിമതി ആരോപണങ്ങക്ക് യാതൊരു  അടിസ്ഥാനവുമില്ലെന്ന്  മുഖ്യമന്ത്രി.പൊലിസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി വിശദമായി പരിശോധിച്ചതിന്റെ…

Leave a comment