ജപ്തി ഭീഷണിയുമായി ബാങ്കേഴ്സ് സമിതി; തിരിച്ചടവു മുടങ്ങിയാല്‍ ജപ്തിക്കു തടസമില്ലെന്നു പരസ്യം  

204 0

തിരുവനന്തപുരം : കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമില്ലെന്ന് ബാങ്കേഴ്സ് സമിതി. പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്സ് സമിതിയുടെ പരസ്യം. മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട് അറിയിക്കുന്നത്.

കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ തീരുമാനിച്ചത്. കേരളത്തിന് ഒരു തവണ തന്നെ മൊറട്ടോറിയം  ഏര്‍പ്പെടുത്തിയത് അസാധാരണ നടപടിയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം ഇളവ് നല്‍കിയിട്ടില്ലെന്നും, തുടര്‍ന്നും മൊറട്ടോറിയം നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ആര്‍ബിഐ നിലപാട് അറിയിച്ചത്.

നിലവില്‍ ജപ്തി നടപടിക്ക് ആര്‍ബിഐയുടെ അംഗീകാരമുണ്ടെന്നാണ് ബാങ്കേഴ്‌സ് സമിതി എല്ലാ പത്രങ്ങളിലും നല്‍കിയിരിക്കുന്ന പരസ്യം. മൊറട്ടോറിയം കാലാവധി നീട്ടിയിട്ടില്ലെന്നും പരസ്യം വ്യക്തമാക്കുന്നു. അതേ സമയം ജപ്തി ഒരു തരത്തിലും അനുവദിക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മറ്റന്നാള്‍ ചേരാനിരുന്ന യോഗത്തില്‍ ബാങ്കേഴ്‌സ് സമിതിയില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.

പൊതുജനങ്ങളില്‍ നിന്ന് വിവിധ പലിശ നിരക്കുകളില്‍ സമാഹരിക്കുന്ന പണമാണ് ബാങ്കുകള്‍ പലതരം വായ്പകളായി ജനങ്ങള്‍ക്ക് നല്‍കുന്നത്. നിക്ഷേപത്തിന്റെയും വായ്പകളുടെയും പലിശനിരക്കിലുള്ള നേരിയ വ്യത്യാസം കൊണ്ടാണ് ബാങ്കുകള്‍ അവരുടെ പ്രവര്‍ത്തന ചിലവുകള്‍ വഹിക്കുന്നത്. അതുകൊണ്ടുതന്നെ കൊടുക്കുന്ന വായ്പകള്‍ തിരിച്ചുപിടിക്കേണ്ടത് നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ കാലാവധിക്ക് തിരിച്ചുകൊടുക്കുന്നതിനും അതുവഴി ബാങ്കിംഗ് സാംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. വായ്പകള്‍ കുടുശ്ശികയായാല്‍ തിരിച്ചുപിടിക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ എടുക്കുന്നതെന്നും ബാങ്കേഴ്സ് സമിതി പരസ്യത്തില്‍ വിശദീകരിക്കുന്നു.

സംസ്ഥാന സര്‍ക്കാറിനും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയായിട്ടാണ് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചത്. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ ബാങ്കേഴ്‌സ് സമിതിക്ക് കൊടുത്തു. എന്നാല്‍, മുമ്പ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്നമുള്ള നിലപാട് ആര്‍ബിഐ സ്വീകരിയ്ക്കുകയായിരുന്നു.

ഇത് വഴി വീണ്ടും ജപ്തി നടപടികളിലേക്ക് നീങ്ങാനുള്ള അവസരം ബാങ്കുകള്‍ക്ക് വന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയത്. ആര്‍ബിഐയെ സര്‍ക്കാര്‍ വീണ്ടും സമീപിക്കാനിരിക്കുകയുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് കിട്ടുമോയെന്നതില്‍ ആശയക്കുഴപ്പമുണ്ട്. ഇതിനിടയിലാണ് പൊതുജന ശ്രദ്ധയ്ക്ക് എന്ന നിലയില്‍ ബാങ്കേഴ്‌സ് സമിതി പരസ്യം നല്‍കിയിരിക്കുന്നത്.

Related Post

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

Posted by - Sep 7, 2019, 09:14 pm IST 0
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന  സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്തീരുമാനിച്ചത് . ഇരു…

സവാള വില കുതിച്ചുയർന്നു 

Posted by - Sep 22, 2019, 03:42 pm IST 0
കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും  ഇടയിലെത്തി.…

കേരളത്തില്‍ ഇന്നു മുതല്‍ കനത്ത മഴ  

Posted by - Jun 3, 2019, 06:26 am IST 0
തിരുവനന്തപുരം: അടുത്ത24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അധികം വൈകാതെതന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ്…

കള്ളവോട്ട്: മൂന്നു സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു; വിശദമായി ചോദ്യം ചെയ്യും  

Posted by - May 2, 2019, 09:49 pm IST 0
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടം…

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ ചോദ്യം ചെയ്യും; 12-ന് ഹാജരാകാന്‍ നോട്ടീസ്  

Posted by - Mar 6, 2021, 10:38 am IST 0
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍…

Leave a comment