ജസ്‌ന തിരോധാന കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി   

81 0

കൊച്ചി: എരുമേലി സ്വദേശിനി ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

കേസില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അന്വേഷണത്തിന് വാഹന സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട സാഹചര്യമുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോള്‍ എവിടെയാണെന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ഇതോടെ മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ രംഗത്തു വരികയായിരുന്നു.

കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിബിഐയോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. കേസില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ സംശയിക്കുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജിയും) കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജസ്‌ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 മുതലാണ് കാണാതായത്. കാണാതാകുമ്പോള്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജസ്‌ന. കേരള ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായി മാറിയ കേസില്‍ പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉള്‍പ്പടെയുള്ള പ്രമുഖര്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവരം നല്‍കുന്നവര്‍ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടു പോലും രക്ഷയുണ്ടായില്ല.

അടുത്തിടെ വിരമിച്ച കുറ്റാന്വേഷണ വിദഗ്ധന്‍ കെ.ജി. സൈമണ്‍ പത്തനംതിട്ട പൊലീസ് മേധാവിയായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള വിവരം പുറത്തു വന്നത്. ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും കെ.ജി. സൈമണ്‍ അവകാശവാദമുന്നയിച്ചിരുന്നു. അദ്ദേഹം ജോലിയില്‍നിന്നു വിരമിച്ചിട്ടും ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നില്ല.

അന്വേഷണത്തിനിടയില്‍ നിരവധിപ്പേര്‍ ജെസ്‌നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തു വരികയും അത് ജസ്‌നയല്ലെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു. ജസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്ത് വന്നിരുന്നു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വരെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പിഴവുകളെ തുടര്‍ന്ന് പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ജെസ്‌നയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്.
 

Related Post

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

Posted by - Sep 12, 2019, 04:16 pm IST 0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസിന്റെ  ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു .…

കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് ശ്രീലങ്കൻ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല: എൻഐഎ    

Posted by - Apr 29, 2019, 12:48 pm IST 0
കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.  ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം…

എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനം:  സിപിഐ ജില്ലാ നേതൃത്വത്തെ തള്ളി കാനം  

Posted by - Jul 25, 2019, 10:03 pm IST 0
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും…

മഴ കുറയും; മരണം 103; 48 മണിക്കൂര്‍കൂടി കനത്ത മഴ  

Posted by - Aug 14, 2019, 10:04 pm IST 0
കൊച്ചി: സംസ്ഥാനത്ത് മഴകുറയുമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞര്‍. മേഘാവരണം കേരളതീരത്തുനിന്ന്അകലുകയാണ്. പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നതും ന്യൂനമര്‍ദം പടിഞ്ഞാറന്‍തീരത്തേയ്ക്കു മാറുന്നതും മഴകുറയ്ക്കും. അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലുംറെഡ്…

വനിതകളുടെ രാത്രി യാത്രയില്‍ ആയിരങ്ങൾ പങ്കെടുത്തു

Posted by - Dec 30, 2019, 10:31 am IST 0
കോഴിക്കോട്: കേരളത്തിലെ വനിതകള്‍ നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതുവിടം എന്റേതും- രാത്രി നടത്തം പരിപാടിയില്‍ മികച്ച വനിതാ…

Leave a comment