കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് 'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പി ജെ ജോസഫ് വിഭാഗം ജോസ് ടോമിന് പാർട്ടിയുടെ രണ്ടില ചിഹ്നം നൽകാത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഓട്ടോറിക്ഷ ചിഹ്നം നൽകണമെന്ന് ജോസ് ടോം അഭ്യര്തിരിച്ചിരുന്നു , എന്നാൽ മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി ആ ചിഹ്നം നേരത്തെ സ്വന്തമാക്കിയിരിന്നതുകൊണ്ടാണ് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്.
