തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിൽ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. തോക്കുകൾ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും. ടോമിൻ തച്ചങ്കരിയുടെ നേതൃത്തിൽ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുക.
