തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് പിഴ ചുമത്തലിലും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നതിന്റെ ചുമതല സിഡ്‌കോയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നല്‍കി. കെൽട്രോൺ കമ്പനിയുമായി ചേര്‍ന്നാണ് തട്ടിപ്പ്. ഇങ്ങനെ ലഭിക്കുന്ന പിഴയുടെ 90 ശതമാനം സ്വകാര്യ കമ്പനിക്ക് സേവന-അറ്റക്കുറ്റപ്പണി ചാര്‍ജായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയില്‍ ഡിജിപി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'മീഡിയട്രോണിക്‌സ് എന്ന കമ്പനിക്കാണ് കെല്‍ട്രോണിനെ കൂട്ട്പിടിച്ച് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
