തിരുവനന്തപുരം: അഴിമതിയില്‍ കുരുങ്ങി സംസ്ഥാന പോലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ലണ്ടനിലേക്ക് പോകാൻ ഒരുങ്ങുന്നു. യുകെയില്‍ നടക്കുന്ന യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി പോകുന്നത്. അടുത്തമാസം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള യാത്രക്ക് സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കി.
