തിരുവനന്തപുരം: ഡിജിപി ആർ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഇപ്പോഴുള്ള എഡിജിപി സുധേഷ് കുമാറിനെ അവിടെനിന്നും മാറ്റിയതിനെ തുടർന്നാണ് ആർ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചത്. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖ.എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരു ന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ശ്രീലേഖ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
