കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയതു സന്തോഷാണെന്നാണു കണ്ടെത്തല്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍വിട്ടു.
ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷനായി നല്‍കിയ ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയിലെത്തിച്ചു ഡോളറാക്കിയതും വിദേശത്തേക്കു കടത്താന്‍ സഹായം ചെയ്തതുമാണു സന്തോഷ് ഈപ്പനെതിരായ കുറ്റം. സ്വപ്ന, സരിത്ത്, ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്, എം. ശിവശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
