ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏത് വോട്ടര്‍പട്ടിക പ്രകാരം തെരെഞ്ഞെടുപ്പ് നടത്തണം എന്ന് തീരുമാനിക്കാന്‍ ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
