തിരുവനന്തപുരം: വേളിക്ക് സമീപം തിരുവനന്തപുരം –കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് ട്രെയിൻ ഇടിച്ച് പത്തു പോത്തുകൾ ചത്തു. പാളത്തിലേയ്ക്ക് ഓടിക്കയറിയ പോത്തുകളെയാണ് ജനശതാബ്ദി എക്സ്പ്രസ്സ് ഇടിച്ചിട്ടത്. വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂർ പിടിച്ചിട്ടു.
