തിരുവനന്തപുരം, വർക്കലയിൽ റിസോർട്ടിലുള്ള ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ചു

250 0

കോവിഡ് 19: കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിൽ വീഡിയോയുമായി സർക്കാർ
*സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും
*മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും

കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേൾവി പരിമിതിയുള്ളവർക്കായിആംഗ്യ ഭാഷയിലുള്ള വീഡിയോ സംസ്ഥാന സർക്കാർ പുറത്തിറക്കി. കേൾവി പരിമിതിയുള്ളവർക്ക് കോവിഡ് 19 സംബന്ധിച്ച വിവരങ്ങളും അറിയിപ്പുകളും കൃത്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് വീഡിയോ തയ്യാറാക്കിയത്. നാലു വീഡിയോകളാണ് നിർമിച്ചത്.
കോവിഡ് 19 രോഗത്തിനെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, വിദേശത്തു നിന്നെത്തുന്നവർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ, ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോകൾ പുറത്തിറക്കിയത്. കോവിഡ് 19നെക്കുറിച്ച് നിരവധി വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കേൾവി പരിമിതർക്കായി വീഡിയോകൾ നിർമിക്കാൻ തീരുമാനിച്ചത്. ഇവർക്കിടയിൽ വ്യാജ സന്ദേശം എത്തുന്നത് സംബന്ധിച്ച് വാർത്തകളുമുണ്ടായിരുന്നു.വ്യാജപ്രചരണങ്ങൾക്കെതിരായ അറിയിപ്പും വീഡിയോയിലുണ്ട്. ആംഗ്യ ഭാഷയ്‌ക്കൊപ്പം ശബ്ദവിവരണവും സ്‌ക്രോളും വീഡിയോകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 വിവരങ്ങൾക്കായുള്ള കോൾ സെന്റർ, കൺട്രോൾ റൂം നമ്പരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആംഗ്യഭാഷ പരിഭാഷകൻ വിനയചന്ദ്രന്റെ സഹായത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുന്നതെങ്ങനെ, കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ ശ്രദ്ധിക്കേണ്ടതെന്തെല്ലാം, രോഗബാധിച്ചതായി സംശയമുണ്ടായാൽ സ്വീകരിക്കേണ്ട മാർഗങ്ങൾ, രോഗലക്ഷണങ്ങൾ, ചികിത്‌സ എന്നീ വിവരങ്ങൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോകൾ പ്രചരിപ്പിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ നൽകിയിട്ടുണ്ട്. പി. ആർ. ഡി വെബ്‌സൈറ്റ്, കേരള ഇൻഫർമേഷൻ ഫേസ്ബുക്ക് പേജ്, കേരള സർക്കാരിന്റെ ന്യൂസ് പോർട്ടൽ, യുട്യൂബ് ചാനൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസുകളുടെ ഫേസ്ബുക്ക് പേജുകൾ എന്നിവയിലൂടെയും വീഡിയോ പരമാവധിപേരിലെത്തിക്കും. ആൾ കേരള അസോസിയേഷൻ ഓഫ് ഡെഫ് തുടങ്ങിയ സംഘടനകളും വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

Related Post

ആഭ്യന്തര കലഹം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

Posted by - May 1, 2019, 12:02 pm IST 0
കൊച്ചി: ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ…

പാക് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നു: വി മുരളീധരൻ 

Posted by - Feb 24, 2020, 09:31 am IST 0
തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ നിന്ന് വിദേശ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്ന്…

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂള്‍ തുടരും  

Posted by - Apr 14, 2021, 03:52 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരും. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്ഇ…

.കൊച്ചി വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Posted by - Dec 15, 2019, 03:40 pm IST 0
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കടത്താനായി കൊണ്ടുവന്ന  66 ലക്ഷം രൂപയുടെ സ്വർണ്ണം  എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.  റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും വന്ന…

മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം വേണം : ഉപരാഷ്ട്രപതി

Posted by - Sep 24, 2019, 03:16 pm IST 0
മലപ്പുറം: മാതൃഭാഷയ്ക്ക് പ്രാമുഖ്യമുള്ള  വിദ്യാഭ്യാസ നയമാണ്  വേണ്ടതെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്നും, ഭാഷയെപറ്റി  ഇപ്പോൾ ഉയർന്നുവരുന്ന  വിവാദം അനാവശ്യമാണെന്നും വെങ്കയ്യ നായിഡു മലപ്പുറത്ത് പറഞ്ഞു.…

Leave a comment