തിരുവനന്തപുരത്ത് എട്ടുകോടിയുടെ 25കിലോ സ്വര്‍ണം പിടികൂടി  

159 0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എട്ടുകോടി വിലവരുന്ന 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. തിരുമല സ്വദേശി സുനിലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തുന്നത്.

സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുമല സ്വദേശി സുനിലിനെ ചോദ്യം ചെയ്തുവരികയാണ്. ഈയിടെയായി കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Post

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍  

Posted by - Mar 15, 2021, 01:18 pm IST 0
കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ അറസ്റ്റിലായത്.  കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത്…

നേമം ഉറച്ച സീറ്റല്ല പക്ഷേ ലക്ഷ്യം വിജയം തന്നെയെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 02:20 pm IST 0
ഡല്‍ഹി: എംപി സ്ഥാനം രാജിവെക്കാതെയാകും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എംപി. വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം.…

വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു 

Posted by - Feb 13, 2020, 05:52 pm IST 0
തിരുവനന്തപുരം: വാവ സുരേഷിന്  അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം.  രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ…

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

Posted by - Jun 8, 2019, 09:17 pm IST 0
ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ…

Leave a comment