തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അത് ചെയ്യും. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കടകംപള്ളി പറഞ്ഞു. തിരുവാഭരണം പന്തളംകൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ സുരക്ഷയില്‍ ആണെന്നും കടകംപള്ളി പറഞ്ഞു.
