പന്തളം: ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് പുറപ്പെട്ടു.ഗുരുസ്വാമി ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായിട്ടാണ് തിരുവാഭരണങ്ങള്‍ ശബരിമലയില്‍ എത്തിക്കുന്നത്. 15ന് തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയും.
