തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി

87 0

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യുഎഇയിലെ അജ്മാന്‍ കോടതിയിലുണ്ടായിരുന്ന ചെക്ക് കേസ് തള്ളി. ഹര്‍ജിക്കാരനായ നാസില്‍ സമര്‍പ്പിച്ച ഹർജി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതി തിരികെ നല്‍കി.

നീതിയുടെ വിജയമാണിതെന്ന് തുഷാര്‍ പ്രതികരിച്ചു. കേരള മുഖ്യമന്ത്രിക്കും, യുഎഇ ഭരണകൂടത്തിനും, എം.എ .യൂസഫലിക്കും അദ്ദേഹം നന്ദി അറിയിച്ചു.

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസിലായിരുന്നു അജ്മാനില്‍ തുഷാര്‍ അറസ്റ്റിലായത്. പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുകയിലും  തുഷാറിന് ജാമ്യം ലഭിച്ചുിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരുന്നതിനാൽ  തുഷാറിന് നാട്ടിലേക്ക് മടങ്ങാൻ പറ്റിയിരുന്നില്ല.

തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ ദുബായില്‍ 12 വര്‍ഷം മുമ്പ് പ്രവർത്തിച്ചിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനാണ് നാസില്‍ അബ്ദുള്ള. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) അദ്ദേഹത്തിന് കിട്ടാനുണ്ടെന്നായിരുന്നു പരാതി.
 

Related Post

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം

Posted by - Oct 30, 2019, 01:42 pm IST 0
തിരുവനന്തപുരം:  തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി . പേട്ട സ്റ്റേഷനു സമീപത്തു വെച്  വേര്‍പെട്ടു. എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി.  മറ്റു…

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

ഇന്ദ്രൻസിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം

Posted by - Sep 7, 2019, 09:29 pm IST 0
സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്സിന്  ലഭിച്ചു . ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ…

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST 0
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍…

കേരള ബജറ്റ് 2020 :ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു,  കെട്ടിട നികുതിയും കൂട്ടി 

Posted by - Feb 7, 2020, 01:38 pm IST 0
തിരുവനന്തപുരം:  അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി…

Leave a comment