മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട് ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. കഴിത്ത വർഷം ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്താനായി എത്തിയിരുന്നു. എന്നാൽ ജനരോഷം മൂലം വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല
