ന്യൂ ഡൽഹി: ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ നാളെ അഞ്ച് മണിക്ക് മുൻപായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻസിപി നേതാവ് അജിത് പവാർ പദവിയിൽ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.
