ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ  

154 0

തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

കേസ് അന്വേഷിച്ചതില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇനി സര്‍വീസില്‍ ഉണ്ടാകരുതെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. നാളെ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് പത്രിക സമര്‍പ്പിക്കുമെന്നും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കോണ്‍ഗ്രസ് ഇതുവരെയും ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കിയെങ്കിലും പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസിന് ഇതുവരെയും ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.  നിലവിലെ സാഹചര്യത്തില്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കാനും സാധ്യതയുണ്ട്. അത്തരത്തിലൊരു സൂചന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related Post

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

 നിരാഹാര സമരം അവസാനിച്ചു: ബന്ദിപ്പൂര്‍ യാത്രാ നിരോധനം  

Posted by - Oct 7, 2019, 10:23 am IST 0
വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക്…

നാസിക്കിൽ നിന്ന് സവാള എത്തിക്കും:  സംസ്ഥാന സർക്കാർ 

Posted by - Oct 1, 2019, 02:18 pm IST 0
തിരുവനന്തപുരം :  ഉള്ളിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി എത്തിച്ച് സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപ എന്ന…

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Feb 28, 2020, 03:42 pm IST 0
കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി.…

ഫോനി : ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത    

Posted by - Apr 30, 2019, 06:52 pm IST 0
തിരുവനന്തപുരം:'ഫോനി' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍…

Leave a comment