ന്യൂ ഡൽഹി : നടി ആക്രമിക്കപ്പെട്ട കേസിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തനിക്ക് നൽകണമെന്ന നടൻ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി കോടതി ദിലീപിന് നൽകി. ദിലീപിന് മെമ്മറി കാർഡ് നൽകിയാൽ അത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന നടിയുടെ വാദം കോടതി അംഗീകരിച്ചു.
