കൊച്ചി: നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച് ചെന്നൈയിലേക്ക് പോകാൻ പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തെയ്യാറെടുക്കുമ്പോളാണ് സംഭവം. എൽ.എഫ് ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയായ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ആസ്റ്റർ മെഡിസിറ്റിയിൽ നേരത്തെ മുതൽ ചികിത്സയിലാണ് ശ്രീനിവാസൻ.
