തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മോദിഗുരുവായൂരിലെത്തുക. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുംമോദിക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ദര്‍ശനം സംന്ധിച്ച വിവരം നല്‍കിയത്.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷമുള്ളമോദിയുടെ ആദ്യ കേരളസന്ദര്‍ശനമാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകാത്തസാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയമാണ് ഉണ്ടായതെങ്കിലും കേരളത്തില്‍അടുത്തു നടക്കാനിരിക്കുന്നനിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നുണ്ട്.
