തിരുവനന്തപുരം : ഉള്ളിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി എത്തിച്ച് സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപ എന്ന നിരക്കിൽ വിപണിയിൽ വിൽക്കാനാണ് സർക്കാർ തീരുമാനം. സവാളയുടെ വില രാജ്യമാകെ കുതിച്ചുയർന്ന സാഹചര്യത്തിലാണ് വില നിയന്ത്രിക്കാനായി സർക്കാരിന്റെ ഇടപെടൽ. സവാളയുടെ വില 80 രൂപ വരെയാണ് ഇപ്പോൾ.
