തിരുവനന്തപുരം: അജ്മാന്‍ കോടതിയില്‍ തനിക്കെതിരായി പരാതി നല്‍കിയിരുന്ന നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടികൈകൊള്ളുവാൻ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു.. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.
യുഎഇയിലെ അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരായി ഉണ്ടായിരുന്ന ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കേസ് കോടതി തള്ളിയിരുന്നു. ഇതിന് പുറകേയാണ് തുഷാര്‍ നാസിലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലെനെതിരെ നിയമ പോരാട്ടം നടത്താനാണ് തീരുമാനം .
