നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്  

173 0

കൊച്ചി: 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കേസ് നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. കെടി ജലീല്‍, ഇപി ജയരാജന്‍ തുടങ്ങിയ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

2015ല്‍ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മന്ത്രിമാരായ ഇപി ജയരാജനെയും കെടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

നേരത്തേ തിരുവനന്തപുരത്തെ സിജെഎം കോടതി സംസ്ഥാനസര്‍ക്കാരിന്റെ ഈ ആവശ്യം നിരാകരിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമസഭാ അംഗങ്ങള്‍ക്ക് എതിരെ കേസ് എടുക്കണമെങ്കില്‍ സ്പീക്കറുടെ  അനുമതി വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് പൊതു താല്‍പര്യമെന്ന് കോടതിയും സര്‍ക്കാരിനോട് ആരാഞ്ഞു. കേസില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എതിര്‍കക്ഷിയാണ്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ പൊതുതാല്‍പ്പര്യമില്ലെന്നും സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നുമാണ് ചെന്നിത്തലയുടെ വാദം. ആദ്യം ഈ കേസ് പരിഗണിക്കവേ, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒടുവിലിപ്പോള്‍, സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ സര്‍ക്കാരിന് മുന്നിലുള്ള ഏക വഴി സുപ്രീംകോടതിയെ സമീപിക്കുക എന്നതാണ്.

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും. അതിന് യാതൊരു മടിയുമില്ല. കേസിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. ഇതോടെ, കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതി വരെ നീളുമെന്ന് ഉറപ്പായി.

Related Post

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കും

Posted by - Oct 19, 2019, 09:59 am IST 0
തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. ഒക്ടോബർ 21 നാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു…

മസാലബോണ്ട് വിവാദം കത്തുന്നു; രേഖകള്‍ എംഎല്‍എമാര്‍ക്ക് പരിശോധിക്കാമെന്ന് ധനമന്ത്രി  

Posted by - May 28, 2019, 10:52 pm IST 0
തിരുവനന്തപുരം: കിഫ് ബിമസാലബോണ്ട് സംബന്ധിച്ചരേഖകള്‍ ഏത് എം.എല്‍.എയ്ക്കും എപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാമെന്നു ധനമന്ത്രിടി.എം.തോമസ് ഐസക്. അടിയന്തര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മസാലബോണ്ട് ഉയര്‍ന്ന പലിശയ്ക്കുവില്‍ക്കുന്നതിനാല്‍…

സിപിഐ സമരത്തിനു നേരെ പൊലീസ് ലാത്തിചാര്‍ജ്; എംഎല്‍എയുടെ കയ്യൊടിഞ്ഞു  

Posted by - Jul 23, 2019, 10:28 pm IST 0
കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള…

എന്‍ഡിഎയില്‍ ചേരില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്  

Posted by - Mar 3, 2021, 09:24 am IST 0
കോട്ടയം: നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് വഞ്ചിച്ചുവെന്നും യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ…

സുരേഷ് ഗോപിക്ക് ന്യൂമോണിയയെന്ന് സംശയം, പത്തുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍  

Posted by - Mar 14, 2021, 06:16 pm IST 0
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വരാനിരിക്കേ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധയെന്ന് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുരേഷ് ഗോപി…

Leave a comment